ചെങ്ങന്നൂർ: പനിക്കിയിൽ പരേതനായ പി.പി. വർഗീസിന്റെ (സണ്ണിച്ചൻ, പി.പി.എസ് എഗ് മാർട്ട്) ഭാര്യ ലൂസി (61) നിര്യാതയായി. ചങ്ങനാശ്ശേരി ഫാത്തിമാപുരം പുളിമൂട്ടിൽ പരേതരായ പി.സി. ജോബിന്റെയും അന്നക്കുട്ടിയുടെയും മകളാണ്. മക്കൾ: ജഫ്മോൻ, ജീവൻ (സീനിയർ ലീഡ്, ക്വൽകോം, ഹൈദരാബാദ്). സഹോദരങ്ങൾ: ജേക്കബ് ജോബ് ഐ.പി.എസ്, ആലീസ് വർഗീസ് കാരേകാട്, പി.ജെ. ജോബ്, ലാലിച്ചൻ (ഓവൻ ഫ്രഷ്, തെങ്ങണ), ലിസിമോൾ കിഴക്കേക്കുറ്റ്, ജോളിച്ചൻ, ജോജി മോൻ. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടിന് മാമ്പുഴക്കരി ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ.






























