താമരശേരി: താമരശേരി ചുരത്തില് കാര് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള് മരിച്ചു. അപകടത്തില് എട്ട് പേര്ക്ക് പരിക്കേറ്റു. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില് പന മറിഞ്ഞു വീണത് രക്ഷാപ്രവര്ത്തനം വൈകാന് കാരണമായി. കാറിന്റെ ഡോറുകള് തുറക്കാന് സാധിക്കാത്തതിനെ തുടര്ന്ന് മുക്കത്ത് നിന്നും കല്പ്പറ്റയില് നിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകള് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്ത്തകരും സ്ഥലത്തെത്തി.































