കോട്ടയം കോടിമതയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതി പൊന്‍കുന്നം സ്വദേശിനി സുലു. ബസിലെ ഡ്രൈവര്‍ അസഭ്യം പറഞ്ഞുവെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നുമാണ് മാധ്യമങ്ങളോട് സുലുവിന്റെ പ്രതികരണം. അലക്ഷ്യമായി വാഹനമോടിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ പരാതി നല്‍കുമെന്നും സുലു പറഞ്ഞു. സംഭവത്തെക്കുറിച്ച് സുലുവിന്റെ വിശദീകരണമിങ്ങനെ.
ഞാനും എന്റെ അമ്മച്ചിയും കൂടെ അമ്മച്ചിയുടെ വീടുവരെ പോയിട്ട് തിരിച്ചുവരികയായിരുന്നു. ഹൈവേയാണ്, മൂന്ന് വണ്ടി പോകാനുള്ള റോഡുണ്ട്. കെഎസ്ആര്‍ടിസി നല്ല വേഗതയിലാണ് വന്നത്. കാറില്‍ ഉരസിയിട്ട് സൈഡിലെ ഒരു മിറര്‍ അടിച്ച് തെറിപ്പിച്ച് പോയി. ഞാന്‍ വെട്ടിച്ചില്ലായിരുന്നെങ്കില്‍ അവിടെ വലിയൊരു അപകടം നടന്നേനെ. ഇവര്‍ നിര്‍ത്താതെ പോയി. ഞാന്‍ പുറകെ പോയി കാര്യം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ വളരെ മോശമായി സംസാരിച്ചു, അസഭ്യം പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും സംസാരമായപ്പോള്‍ ഞാന്‍ ലിവറെടുത്ത് ഹെഡ്‌ലൈറ്റ് അടിച്ചു പൊട്ടിച്ചു.’































