മലപ്പുറത്ത് പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകന്‍ അറസ്റ്റില്‍. മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്‌കൂള്‍ അധ്യാപികയോട് തുറന്നുപറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.
അധ്യാപിക വിവരം അറിയിച്ചതിനെ തുടർന്ന് വഴിക്കടവ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രാഥമികാന്വേഷണത്തില്‍ കുട്ടിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി കണ്ടെത്തി. പ്രതിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്നും മതപഠനത്തിന് ശേഷമാണ് ഇയാൾ ബിരുദം നേടിയതെന്നും പൊലീസ് പറഞ്ഞു.































