കൊച്ചി; വെളിയം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി ഇനത്തിൽ മത്സരിച്ച എം.ടി.എച്ച് എസ് .എസ് വെളിയം സ്കൂളിലെ നവമി ആർ.അജയിയെ വിജയിച്ചതായി വിധി കർത്താക്കൾ വിധി എഴുതുകയും പിന്നീട് മാർക്കുകൾ തിരുത്തി മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിനിയെ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യ്തിരുന്നു. ഇതിനെതിരെ കുമാരി നവമി അപ്പീൽ നൽകുകയും അപ്പീൽ നിരസിച്ചതിനെ തുടർന്ന് അഡ്വ: കെ.രാജേഷ് കണ്ണൻ മുഖേന നൽകിയ ഹർജിയെ തുടർന്ന് കുമാരി നവമി.ആർ അജയിയെ കൊല്ലം ജില്ലാ കലോത്സവത്തിൽ മത്സരിപ്പിക്കുവാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കഴിഞ്ഞ 6-ാം തീയതി നടന്ന വെളിയം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മത്സരാർത്ഥിയായ കുമാരി നവമിക്ക് മൂന്ന് പേരടങ്ങുന്ന ജഡ്ജിംഗ് പാനലിൽ ഒന്നാമത്തെ ജഡ്ജി 80-മാർക്കും രണ്ടാമത്തെ ജഡ്ജി 85- മാർക്കും മൂന്നാമത്തെ ജഡ്ജി 87 – മാർക്കും നൽകിയിരുന്നു. അങ്ങനെ 252 പോയിന്റിൽ കുമാരി നവമി വിജയിച്ചതായി പറഞ്ഞിരുന്നതും പിന്നീട് ജഡ്ജിങ് പാനലിന്റെ ശുപാർശ സ്വാധീനങ്ങളുടെ മറവിൽ വെട്ടിത്തിരുത്തുകയായിരുന്നു എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. 252 എന്ന പോയിന്റിൽ നിന്നും 250 ആയി മാർക്ക് കുറയ്ക്കുകയും ചെയ്തിരുന്നു.

ആകാരസുഷമ – 15 മാർക്ക്, ഭാവപ്രകടനം – 20 മാർക്ക്, താളം 20 മാർക്ക്, വേഷം 15 മാർക്ക് മുദ്ര 15 മാർക്ക്, ചുവടുവെപ്പ് 15 മാർക്ക്
അങ്ങനെ മൊത്തം 100 പോയിന്റ് ഒരു മത്സരാർത്ഥിക്ക് നൽകേണ്ടത് അതിൽ നവമിക്ക് 87 മാർക്ക് കിട്ടി. എന്നാൽ ജഡ്ജിംഗ് പാനൽ തയ്യാറാക്കിയ മാർക്കിൽ വെട്ടിതിരുത്തൽ വന്നതിനെ തുടർന്നാണ് നവമി ഹൈക്കോടതിയെ സമീപിച്ചത്. കലോത്സവ വേദികളിൽ കഴിവുള്ള കലാപ്രതിഭകളെ പിന്തള്ളി സാധനമുള്ളവർ ഒന്നാം സ്ഥാനം നേടുന്നു.14+19+19+14+14+7= ഉം കൂട്ടിയാൽ കിട്ടുന്നത് 85 അല്ല 87 ആണെന്ന് ഹൈക്കോടതി. ഉന്നത അപ്പീൽ അധികാരി പോലും വേണ്ട രീതിയിൽ ഉള്ള പരിശോധനകൾ നടത്താതെയാണ് നവമി നൽകിയ അപ്പീൽ തള്ളിയത്. 251 മാർക്ക് നേടി രണ്ടാം സ്ഥാനത്തായിരുന്ന മത്സരാർത്ഥി ഒന്നാം സ്ഥാനത്ത് വരുകയായിരുന്നു. 100 മാർക്ക് വീതം മൂന്ന് വിധി
കർത്താക്കളിൽ നിന്ന് 300 മാർക്കാണ് ഒരു മത്സരാർത്ഥിക്ക് ലഭിക്കുക. ഇതിൽ മൂന്ന് പേരും ചേർന്ന് 80,85,87, എന്നിങ്ങനെ 252 മാർക്കാണ് നവമി ആർ അജയിന് ലഭിച്ചത് ‘ ഇത് അകത്തളങ്ങളിൽ കൊണ്ടുപോയി വെട്ടി തിരുത്തുകയായിരുന്നു. ഇത്തരം രീതികൾ കലോത്സവങ്ങളെ വളർത്തുകയല്ല തളർത്തുകയാണ് ചെയ്യുക. വാളകം മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് കുമാരി നവമി.ആർ. അജയ്































