ഹഷീഷ് ഓയിൽ കടത്തിയ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോഗ്രാം ഹഷീഷ് ഓയിൽ കടത്തിയ കേസിൽ ഉൾപ്പെടുകയും കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കേസിലെ പിടികിട്ടാപ്പുള്ളിയുമായിരുന്ന തൃശൂർ ചാവക്കാട് പടിഞ്ഞാറയിൽ വീട്ടിൽ ഫൈസി എന്ന ശിഹാബുദീനാണ് അറസ്റ്റിലായത്.
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെസ്പെക്ടർ ജി. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാൾക്കെതിരെ ചാവക്കാട് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളും കള്ളനോട്ട്, മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്.
എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ എ. അജിത് കുമാർ, കെ.വി. എബിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ, അൻഷാദ്, സഫേഴ്സൺ, ഡ്രൈവർ മൻസൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.































