കൊച്ചി: സിവിൽ, ഭരണഘടന നിയമങ്ങളിൽ വിദഗ്ധനും നാലു പതിറ്റാണ്ടോളം ഹൈകോടതിയിൽ അഭിഭാഷകനും സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവവുമായിരുന്ന അഡ്വ. വക്കം എൻ. വിജയൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ (റിട്ട. തദ്ദേശ സ്വയംഭരണം). ഏകമകൾ: സീമ (മുൻ അധ്യാപിക, എസ്.ബി.ഒ.എ സ്കൂൾ, ചിറ്റൂർ). മരുമകൻ: നന്ദകുമാർ എസ്. പണിക്കർ (പ്രൊപ്രൈറ്റർ, സീമ അഡ്വാൻസ്ഡ് വെഞ്ചേഴ്സ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് രവിപുരം പൊതു ശ്മശാനത്തിൽ.






























