ചെങ്ങന്നൂർ ▪
വിവിധസര്‍ക്കാര്‍ ജോലികൾ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ഒരു കോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും
തട്ടിയെടുത്ത കേസിൽ മുങ്ങി നടന്ന മുഖ്യ പ്രതിയായ
യുവതി അറസ്റ്റിൽ.
ചെങ്ങന്നൂർ താലൂക്കിലെ
പുലിയൂർ സുജിത ഭവനിൽ മനോജ് കുമാറിൻ്റെ ഭാര്യ സുജിത സുരേഷ് (39) ആണ് ചെങ്ങന്നൂർ
പൊലിസിൻ്റെ പിടിയിലായത്. വ്യാജ നിർമിത
പി.എസ്.സി. റാങ്ക് ലിസ്റ്റ് അടക്കം വിവിധ രേഖകൾ കാണിച്ചാണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചതെന്ന്
പലരും പരാതിയിൽ പറയുന്നു. നിലവിൽ താൻ സർക്കാർ ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിക്കാൻ സ്വയം നിർമിച്ച വ്യാജസർവീസ് ഐ.
ഡി. കാർഡും ഇവർ ഉദ്യോഗാർഥികളുടെ മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു .
മാന്നാര്‍ ബുധനൂർ സ്വദേശിയായ യുവതിക്ക് ആയുര്‍വേദ ആശുപത്രിയിലോ, കേരളാ വാട്ടർ അതോറിറ്റിയിലോ സര്‍ക്കാര്‍ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരിയിൽ നാലേകാൽ ലക്ഷം രൂപ (04. 25 ലക്ഷം)
വാങ്ങിയെടുത്ത ശേഷം നാളിതുവരെ പണം തിരികെ കൊടുക്കുകയോ ജോലി നൽകുകയോ ചെയ്യാതെ വഞ്ചിച്ചതിന് ചെങ്ങന്നൂര്‍ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി
ഇപ്പോൾ അറസ്റ്റിലായത്.
താനും ആയുര്‍വേദാ
ശുപത്രിയിലെ ജോലിക്കാരിയാണെന്നും പണം കൊടുത്താണ് ജോലിയിൽ കയറിയതെന്നും പ്രതി കേസിലെ ആവലാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. വിശ്വാസം ഉറപ്പിക്കാൻ വ്യാജനിർമിത
രേഖകളും കാണിച്ചു.
പുലിയൂര്‍ സ്വദേശിയായ മറ്റൊരു യുവതിയുൾപ്പെടെ മറ്റ് നിരവധി പേരെ സമാന രീതിയിൽ വഞ്ചിച്ചതിന് പ്രതിക്കെതിരെ ചെങ്ങന്നൂർ , വെണ്മണി പൊലിസ്
സ്റ്റേഷനുകളിലായി മറ്റു
കേസ്സുകളും നിലവിലുണ്ട്.
തൊഴിൽ വാഗ്ദാ
നത്തിനുപുറമെ ചെങ്ങന്നൂരിലെ ഒരു കെട്ടിട
നിർമ്മാണക്കമ്പനിയുടെയും സ്വകാര്യ സാമ്പത്തിക ഇടപാട് സ്ഥാപനത്തിലും താൻ
പാര്‍ട്ണർ ആണെന്നും കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഷെയർ വിഹിതം ഉൾപ്പെടെ
കൂടുതൽ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി
ലക്ഷങ്ങളുടെ തുക തട്ടിപ്പു നടത്തിയ പേരിൽ
മറ്റ് രണ്ടു കേസുകളും പ്രതിക്കെതിരെയുണ്ട് .
ഇങ്ങനെ കബളിപ്പിക്കപ്പെട്ട ഏതാനും പേരുടെ കേസുകൾ ഇപ്പോൾ
കോടതികളുടെ മുമ്പാകെയുമുണ്ട് . ഇതിനുപുറമെ
നിരവധി ചെക്കു കേസുകളും പ്രതിക്കെതിരായുണ്ടെന്നും പൊലിസ് അറിയിച്ചു.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂര്‍
എസ്.എച്ച്.ഒ.എ.സി.
വിപിൻ്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ മധുകുമാര്‍, ഗീതു , നിധിന്‍ രാജ്, സീനിയർ സി.പി.ഒ. ഹരികുമാര്‍, സി.പി.ഒ. മാരായ കണ്ണൻ, ബിന്ദു എന്നിവരുടെ സംഘമാണ് പ്രതിയെ പിടി കൂടിയത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
































