കടപ്ലാമറ്റം: ജബല്‍പ്പൂര്‍ രൂപതാംഗം ഫാ. ജോസഫ് തുരുത്തിയില്‍ (78) മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ അന്തരിച്ചു. കടപ്ലാമറ്റം തുരുത്തിയില്‍ പരേതരായ ജോസഫ് ചാക്കോ-മറിയാമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: പരേതയായ എലിക്കുട്ടി ദേവസ്യാ ഉറുമ്പേല്‍(പൂഞ്ഞാര്‍), ടി.ജെ. ചാക്കോ തുരുത്തിയില്‍ (കടപ്ലാമറ്റം), അന്നമ്മ ജോസഫ് പാലിക്കത്തറ (കുമരകം), സിസ്റ്റര്‍ സരിത തുരുത്തിയില്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് (ജബല്‍പ്പുര്‍), ഫാ. അബ്രാഹം തുരുത്തിയില്‍ (പാലാ രൂപത), സിസ്റ്റര്‍ ലിസ്യു തുരുത്തിയില്‍ എസ്.എച്ച്. കോണ്‍വെന്റ് (വെള്ളിലാപ്പിള്ളി). ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് അഞ്ചിന് ജബല്‍പ്പൂര്‍ ബിഷപ്പ്സ് ഹൗസില്‍ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ജബല്‍പ്പൂര്‍ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രൽ സെമിത്തേരിയില്‍.






























