ഹരിയാനയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 67 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി ലഡ്വ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മുതിർന്ന നേതാക്കളായ അനിൽ വിജ്, കൻവൽ പാൽ ഗുർജർ, സുനിത ഡഗ്ഗൽ, ഗ്യാൻ ചന്ദ് ഗുപ്‌ത എന്നിവരും ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിലുണ്ട്.
അനിൽ വിജ് അംബാലയിൽ നിന്നും, കൻവൽ പാൽ ഗുർജർ ജഗദ്രിയിൽ നിന്നും സുനിത ഡഗ്ഗൽ റാറ്റിയയിൽ നിന്നുമാണ് മത്സരിക്കുന്നത്. പഞ്ച്കുളയിൽ നിന്നാണ് ഗ്യാൻ ചന്ദ് ഗുപ്‌ത ജനവിധി തേടുന്നത്.
ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.































