കൊച്ചി:പാലാരിവട്ടം ബൈപാസ് ജങ്ഷൻ തെക്കേമാലിൽ ‘അനീത’യിൽ ഡോ. ആനിയമ്മ തമ്പി (83) നിര്യാതയായി. എറണാകുളം ജനറൽ ആശുപത്രിയിൽ ദീർഘകാലം ഗൈനക്കോളജിസ്റ്റ് ആയിരുന്നു.
ഭർത്താവ്:പരേതനായ ടി.ജെ. മാത്യു തമ്പി (റിട്ട. ചീഫ് എൻജിനീയർ, പി.ഡബ്ല്യു.ഡി). മക്കൾ: ഇന്ദു ജോസ് (അസോ. ഡയറക്ടർ, എയ്കോം, ദുബൈ), ഡോ. ജയ മരിയ തമ്പി (ഡെർമറ്റോളജിസ്റ്റ്, ചെറുപുഷ്പം ട്രസ്റ്റ് ആശുപത്രി, പാലാ).മരുമക്കൾ:ജോസ് ഏബ്രഹാം കാട്ടുമന (റിട്ട. ഗ്ലോബൽ ഐ.ടി മാനേജർ, ദുബൈ ഡ്രൈഡോക്ക്), ഡോ. ടോജി തോമസ് തെക്കേകുന്നുംപുറത്ത് (പ്രഫസർ, പാലാ സെന്റ് തോമസ് കോളജ്). സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.






























