പാലക്കാട്:ഗവ. വിക്ടോറിയ കോളജിലെ റിട്ട. പ്രിൻസിപ്പലും കെമിസ്ട്രി വിഭാഗം മേധാവിയുമായിരുന്ന പ്രഫ. സി.എ. ഹൈദ്രോസ് (79) നിര്യാതനായി.പെരുമ്പാവൂർ സ്വദേശിയും ചെമ്പിക്കാട്ട് കുടുംബാംഗവുമാണ്. ദീർഘകാലമായി പാലക്കാട് ഫിലാറ്റിലി ആൻഡ് ന്യൂമിസ്മാറ്റിക് ക്ലബിന്റെ പ്രസിഡന്റാണ്. വിക്ടോറിയ കോളജിലെ റിട്ട. അധ്യാപകരുടെ സംഘടനയായ വിസ്കോഫി (വിക്ടോറിയ കോളജ് ഫോർമർ ഫാക്കൽറ്റി)ന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. പുളിയമ്പറമ്പ് ദി എലഗന്റ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ മുൻ പ്രിൻസിപ്പലായിരുന്നു.
പിതാവ്: സി.എ. അഹമ്മദ്. ഭാര്യ: ജമീല ഹൈദ്രോസ്. മക്കൾ: നിസാർ അഹമ്മദ് (തഹസിൽദാർ, കണ്ണൂർ), സജ്ന സാദിക്ക് (ഡൽഹി പബ്ലിക് സ്കൂൾ, ജിദ്ദ). മരുമക്കൾ: എസ്. നസീറ (ജില്ല ജഡ്ജി, വയനാട്), സാദിക്ക് പരവന്തൊടിക (ഇൻഫോലൈൻ, ജിദ്ദ).






























