ഫോർട്ട്കൊച്ചി: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോർട്ട്കൊച്ചി സ്വദേശി മരിച്ചു. ബീച്ച് റോഡ് ഫിഷർമെൻ കോളനിയിൽ കൊപ്ര പറമ്പിൽ കെ.വി.ടോമിയുടെ മകൻ കെ.ടി വില്യംസ് (ടോഷി- 36) ആണ് മരണപ്പെട്ടത്.
സൗദിയിലെ സ്വകാര്യ കമ്പനിയിൽ ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു വില്യംസ്. കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു അപകടം സംഭവിച്ചത്. വില്യംസ് ഓടിച്ചിരുന്ന ബൈക്ക് സിഗ്നൽ കണ്ട് നിർത്തിയ സമയം പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
- മാതാവ്: നെസ്സി
- ഭാര്യ: ജിംഷ
- മക്കൾ: അയാൻ, ഹെസ
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നടക്കും






























