വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി.ശിവപ്രിയയുടെ ഭർത്താവ് ഒതേനാപുരം സ്വദേശി നിധീഷാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം. ഇന്ന് വൈകിട്ട് ആറോടെയാണ് നാടിനെ നടുക്കിയ കൊലപാതകം സംഭവിച്ചത്.
ശിവപ്രിയയ്ക്കും നിധീഷിനും നാല് വയസുള്ള ഒരു കുട്ടിയുണ്ട്. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീടാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി































