കളമശ്ശേരി: നടുറോഡില്‍ യുവതിയെ അപമാനിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റില്‍. അമ്പലപ്പുഴ കോമന ഇല്ലത്ത് പറമ്പില്‍ വീട്ടില്‍ സി. ബിജു (39) വിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് കളമശ്ശേരി പ്രീമിയര്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. യുവതിയും അമ്മയും കൂടി സ്റ്റോപ്പിലേക്ക് നടന്നു വരുമ്പോള്‍ എതിരെ വന്ന യുവാവ് യുവതിയെ കടന്നുപിടിച്ച ശേഷം പോകുകയായിരുന്നു. യുവതി പുറകെ ചെന്ന് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ വന്നപ്പോൾ ഇയാള്‍ യുവതിക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.































