ടീം ഖുർത്തുബക്ക് ചാമ്പ്യൻ ട്രോഫി
ഹരിപ്പാട്: വീയപുരം പടിഞ്ഞാറ് നിബ്റാസുൽ ഇസ്‌ലാം സംഘം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ശനി,ഞായർ ദിവസങ്ങളിലായി സംഘടിപ്പിച്ച കലാ ഫെസ്റ്റിൽ
നിബ്റാസുൽ ഇസ്‌ലാം മദ്റസ വിദ്യാർത്ഥികളുടെ ടീമുകളായ തബ്രീസും,ഖുർത്തുബയും കലാപരിപാടികൾ അവതരിപ്പിക്കുകയും ടീം ഖുർത്തുബ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
തുടർന്ന് നടന്ന പൊതുസമ്മേളനം ചീഫ് ഇമാം സിദ്ദീഖുൽ അക്ബർ മദനി ഉദ്ഘാടനം ചെയ്തു.പ്രവാചക ചര്യ അനുധാവനം ചെയ്യുവാനും മനുഷ്യരോടും സഹജീവികളോടും കാരുണ്യത്തോടെ വർത്തിക്കാനും മാതൃകാ സ്വഭാവത്തിന്റെ ഉടമകളാകാനും വിശ്വാസികളോട് അദ്ധേഹംആഹ്വാനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ച പരിപാടിയിൽ
സയ്യിദ് അബൂത്വാഹിർ മുനഫർ തങ്ങൾ(മലപ്പുറം )പ്രാർഥന നടത്തി .
എസ് ജെം എം കാർത്തികപ്പള്ളി റെയിഞ്ച് കലോത്സവ പ്രോഗ്രാം കൺവീനർ അബ്ദുല്ല മുബാറക് അസ്ഹരി 2024 റെയിഞ്ച് കലാ ഫെസ്റ്റ് പ്രഖ്യാപനം നടത്തി.
കഴിഞ്ഞ അധ്യയന വർഷത്തിലെ പൊതു പരീക്ഷ വിജയികൾക്കും കലാപരിപാടികളിലെ ജേതാക്കൾക്കുമുളള അവാർഡ് ദാനം സിദ്ദിഖ് മദനി നിർവ്വഹിച്ചു.തൗസീം സഖാഫി,ഷഫീഖ് ഹാഷിമി സംസാരിച്ചു. ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വാഗതവും,അബ്ദുൽ സലാം അച്ചനാരിൽ നന്ദിയും പറഞ്ഞു.































