ചലച്ചിത്ര സംവിധായകൻ രാമാട്ട് വേണുഗോപൻ (67) അന്തരിച്ചു. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ, ചുണ്ട, സ്വർണം, ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.
1998ൽ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ് ആദ്യചിത്രം. ജയറാം ആയിരുന്നു ചിത്രത്തിലെ നായകൻ. 2017ൽ അപർണ ബാലമുരളിയും അനൂപ് മേനോനും പ്രധാനവേഷത്തിലെത്തിയ സർവോപരി പാലാക്കാരനാണ് അവസാന ചിത്രം. സംവിധായകൻ പത്മരാജൻ്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു വേണുഗോപൻ.
ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം ഇന്ന് രാത്രി 8.30ന് വീട്ടു വളപ്പിൽ നടക്കും. ഭാര്യ ലത, മകൾ: ലക്ഷ്മി































