തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിആര്‍എസും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ത്രികോണ പോരാട്ടം നടക്കാനിരിക്കെ വലിയ വാഗ്ദാനങ്ങളാണ് പാര്‍ട്ടി നല്‍കുന്നത്. സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍, കര്‍ഷകര്‍ക്ക് സൗജന്യമായി പശുക്കള്‍ അടക്കമുള്ളവയാണ് ബിജെപിയുടെ ഉറപ്പുകള്‍. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകളും ഒരു പെണ്‍കുട്ടിക്ക് ജനനസമയത്ത് 2 ലക്ഷം രൂപ സ്ഥിരനിക്ഷേപവും ബിജെപിയുടെ വാഗ്ദാനം ചെയ്യുന്നു.
തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) പിന്നാക്ക വിഭാഗ വിരുദ്ധ പാര്‍ട്ടിയാണെന്ന് അമിത് ഷാ ആരോപിച്ചു. ഗഡ്വാളില്‍ നടന്ന ബി.ജെ.പിയുടെ പൊതു റാലിയില്‍ വെച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.































