ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യ(24) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് യുവതിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്തുനിന്നു നേരത്തെ ഇറങ്ങി താമസസ്ഥലത്തേക്ക് പോയിരുന്നു എന്ന് സഹപ്രവർത്തകർ അറിയിച്ചു.































