ഗാസയിലെ ഇസ്രയേൽ ആക്രമണംചര്‍ച്ച ചെയ്യാനുള്ള അടിയന്തര ഉച്ചകോടി സൗദി അറേബ്യയില്‍. ഇതിനായി അറബ്-രാഷ്ട്ര നേതാക്കള്‍ സൗദിയിലെത്തി. 22 അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ഓരോ രാജ്യത്തേയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പലസ്തീനിയന്‍ പ്രദേശങ്ങളുടെ അയല്‍രാജ്യങ്ങളായ ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, തുര്‍ക്കി, ഇറാഖ് എന്നിവയുള്‍പ്പെടെ രാജ്യങ്ങള്‍ ഒഐസിയിലുണ്ട്.
‘പലസ്തീനിയന്‍ ഗാസ മുനമ്പില്‍ നടക്കുന്ന അസാധാരണമായ സാഹചര്യങ്ങളോടുള്ള പ്രതികരണമായാണ് സംയുക്ത യോഗം നടക്കുന്നത്. ശ്രമങ്ങള്‍ ഏകീകരിക്കേണ്ടതിന്റെയും ഏകീകൃത നിലപാടുമായി മുന്നോട്ട് വരേണ്ടതിന്റെയും ആവശ്യകത രാജ്യങ്ങള്‍ക്ക് അനുഭവപ്പെടുന്നതിനാലാണ് ഈ ഉച്ചകോടി’, സൗദി മന്ത്രാലയം വ്യക്തമാക്കി.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയും സൗദിയിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. 11 വര്‍ഷത്തിന് ശേഷം ഒരു ഇറാന്‍ പ്രസിഡന്റ് സൗദിയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ യുദ്ധത്തിന്റെ വ്യാപ്തി വികസിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘ഗാസ വാക്കുകള്‍ക്കുള്ള വേദിയല്ല. ഇത് പ്രവര്‍ത്തനത്തിനുള്ളതായിരിക്കണം’, ശനിയാഴ്ച റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് റെയ്സി പറഞ്ഞു. പലസ്തീന്‍ പ്രശ്നം മുസ്ലിം ലോകത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ പ്രധാന പ്രശ്നമായി മാറി. ഗാസയിലെ സയണിസ്റ്റ് ഭരണകൂടം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും വ്യക്തമായ ഉദാഹരണങ്ങളാണ്. യുദ്ധത്തിന്റെ വ്യാപ്തി വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക പറയുന്നു, എന്നാല്‍ ഇസ്രായേലി യുദ്ധ യന്ത്രത്തിനുള്ള ഇന്ധനം അമേരിക്കക്കാര്‍ നല്‍കുന്നതിനാല്‍ ഈ അവകാശവാദവും അവരുടെ പ്രവര്‍ത്തനങ്ങളും ഒരു തരത്തിലും പൊരുത്തപ്പെടുന്നില്ല.’, റെയ്‌സി കൂട്ടിച്ചേര്‍ത്തു.
ഗാസ വിഷയം മാത്രമാണ് ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയുടെ അജണ്ട. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നാണ് പൊതുനിലപാട്. വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ അപര്യാപ്തമാണെന്നും കൂടുതല്‍ ശക്തമായ നിലപാട് വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആഗോള നേതാക്കള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്താനും ഉച്ചകോടി ലക്ഷ്യമിടുന്നു.































